covid second phase

 

കോവിഡ് 19വൈറസ് ബാധ ലോകത്തെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് പടര്‍ന്നു കയറുകയാണ് .ഉറവിടമായ ചൈനയുടെ രാഷ്ട്രീയ അതിര്‍ത്തി ഭേദിച്ച് രോഗം അതിന്റെ വിഹാരം തുടരുകയാണ്. സാധാരണ ജലദോഷപ്പനിയുടെ ലക്ഷണങ്ങള്‍ മാത്രം പ്രകടിപ്പിക്കുന്ന ഈ മാരകരോഗം ഇതിനകം പിടിമുറുക്കിയവരുടെ എണ്ണം ഔദ്യോഗിക കണക്കുകള്‍ അനുസരിച്ചുപോലും ഒരു ലക്ഷത്തിനടുത്തെത്തിക്കഴിഞ്ഞു.രോഗാണുക്കള്‍വായുവിലൂടെ പടര്‍ന്നുകയറുന്ന അവസ്ഥ തന്നെയാണ് രോഗഭീതിയുടെ പ്രധാന കാരണം. പൊതുജനാരോഗ്യ സംവിധാനങ്ങളുടെ നിസ്സാരമായ പഴുതുകള്‍ പോലും അടച്ച് ലോകരാജ്യങ്ങള്‍ പൊരുതുകയാണ്.ഓഹരി വിപണി,വിമാന ഗതാഗതം, ഇറക്കുമതി കയറ്റുമതി വ്യാപാര സംവിധാനങ്ങള്‍ ,ടൂറിസം തുടങ്ങി ഒരു രാജ്യത്തിന്റെ ആഭ്യന്തര സുസ്ഥിതിയെ നിയന്ത്രിക്കുന്ന ഏതാണ്ട് എല്ലാ മേഖലയേയും രോഗബാധയും രോഗഭീതിയും തകര്‍ത്തു തരിപ്പണമാക്കിക്കൊണ്ടിരിക്കുന്നു.


വസൂരി, പ്ലേഗ് ,കോളറ പോളിയോ തുടങ്ങി ഒട്ടേറെ മാരകരോഗങ്ങളെ ശാസ്ത്രത്തിന്റെ സഹായത്തോടെ ചെറുത്തു തോല്‍പ്പിച്ചവരാണു നമ്മള്‍. ഇവിടെയും നമുക്ക് വിജയിച്ചേ തീരൂ. പക്ഷേ വിജയം നേടുന്നതിനിടയില്‍ പരമാവധി ജീവഹാനി ഒഴിവാക്കുക എന്ന മര്‍മ്മ പ്രധാന ലക്ഷ്യമാണ് ഇന്ന് ശാസ്ത്ര ലോകത്തെ മുന്നോട്ടു നയിക്കുന്നത്. ഈ അവസ്ഥയില്‍ രോഗബാധയ്ക്ക് ഏത് സമയവും സാധ്യതയുള്ള പൊതു സമൂഹം എന്ന നിലയില്‍ നമുക്ക് ഏതൊക്കെ തരത്തില്‍ ശാസ്ത്ര ലോകത്തിനൊപ്പം നില്‍ക്കാം എന്ന താണ് ഇവിടെ ചര്‍ച്ച ചെയ്യുന്നത്. https://trell.co/trail/world/-5032f09eb3dc


രോഗം വരുന്ന വഴി

ആശുപത്രികളുടെ എണ്ണം ഇതിലും കുറവായ കാലത്തേക്കാള്‍ രോഗസാന്നിധ്യ വും രോഗാതുരതയും കൂടുന്നതാണ് നാം കാണുന്നത്.ആശുപത്രികളുടെ എണ്ണത്തേക്കാള്‍ രോഗസാഹചര്യങ്ങളെക്കുറിച്ചും ആരോഗ്യ ശീലങ്ങളെക്കുറിച്ചുമുള്ള ധാരണയും സംഘര്‍ഷ രഹിത ജീവിത പശ്ചാത്തലം , പോഷകാഹാരം, ശുദ്ധജലം എന്നിവയുള്‍പ്പെടെ ജനങ്ങളുടെ ജീവിത സാഹചര്യങ്ങളിലെ മികവുമൊക്കെയാണ് ജനകീയ ആരോഗ്യത്തിന്റെ അടിസ്ഥാനമെന്ന് നമുക്കറിയാം. വിദ്യാസമ്പന്ന സമൂഹമായ നമ്മള്‍‍ പലപ്പോഴും ഇക്കാര്യം മറന്നു പോകുന്നത് പകര്‍ച്ച വ്യാധികളുടെ പടലിനു കാരണമാകാറുണ്ട് എന്ന് അനുഭവങ്ങല്‍ തെളിയിക്കുന്നു.ഒ രു കാലത്ത് നാം പരാജയപ്പെടുത്തിയ പല രോഗങ്ങളും പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വരുന്നത് നാം കാണുന്നുണ്ട്.


ീലക്കേടുകള്‍


പഴയ കാലത്തില്‍ നിന്നു വ്യത്യസ്തമായി യാത്രകള്‍ നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായിട്ടുണ്ട്. ധാരാളം ആളുകള്‍ ഒത്തുചേരുന്ന ആശുപത്രികള്‍ ,ആഘോഷ ഇടങ്ങള്‍ , മരണ വീടുകള്‍ , ആരാധനാലയങ്ങള്‍ രാഷ്ട്രീയമോ മതപരമോ സാംസ്കാരികമോ ആയ വലിയ യോഗങ്ങള്‍എന്നിവിടങ്ങളിലൊക്കെ നാം അടുത്ത കാലത്തായി ധാരാളമായി സംബന്ധിച്ചുകൊണ്ടിരിക്കുന്നു.ഈ കൂടിച്ചരലുകള്‍ ചിലതെങ്കിലും അത്ര അത്യാവശ്യമല്ലാത്തതോ മാറ്റി നിര്‍ത്താവുന്നവയോ ആണ് എന്നതാണ് സത്യം.ഈ ഇടങ്ങളില്‍ രോഗികളോ രോഗാണുവാഹകരോ ആയ ആളുകളുമായി നാംപലപ്പോഴും അടുത്തി ഇടപെടേണ്ടി വരാറുണ്ടല്ലോ. സംഗമങ്ങള്‍ കഴിഞ്ഞ് വീട്ടിലെത്തുന്ന നമ്മള്‍ നമ്മുടെ ശരീരത്തില്‍ ഒട്ടിച്ചേര്‍ന്ന രോഗാണുക്കളുടെ സാന്നിധ്യ സാധ്യത പൂര്‍ണമായും വിസ്മരിക്കുന്നു. വന്ന പടി വീട്ടിലെ കുട്ടികള്‍ ഉള്‍പ്പെടെയുള്ളആളുകളുമായി അടുത്തിടപഴകുന്നു.വസ്ത്രങ്ങല്ള്‍ കിടപ്പുമുറിയില്‍ അഴിച്ചിടുന്നു. രോഗ സാധ്യത വര്‍ധിപ്പിക്കുന്നു.



Comments

Popular Posts