വാക്സിൻ എടുക്കാൻ മടിക്കുന്നതിനു പിന്നിൽ
ലോകത്തിൻറെ ഗതിയെ തികച്ചും രണ്ടാക്കി മുറിച്ചുമാറ്റി കൊണ്ടാണ് 2019 അവസാനഘട്ടത്തിൽ നമ്മുടെ അടുത്തേക്ക് മഹാമാരി എത്തിച്ചേരുന്നത്. നാരങ്ങാവെള്ളം , യോഗ ,ചൂടു വെള്ളം കുടിക്കൽ തുടങ്ങി പലതരം എളുപ്പ മാർഗ്ഗങ്ങൾ ആദ്യഘട്ടത്തിൽ ഉയർന്നു വന്നെങ്കിലും ശാസ്ത്രവും സാങ്കേതികവിദ്യയും മാത്രമാണ് ഇത്തരത്തിൽ ഒരു പ്രതിസന്ധിഘട്ടം മറികടക്കാൻ മനുഷ്യർക്ക് സഹായകമാവുക എന്ന തിരിച്ചറിവിലേക്ക് നമ്മൾ വളരെ വേഗം തന്നെ എത്തിച്ചേർന്നു എന്നത് വലിയ സന്തോഷം പകരുന്നു.
കൃത്യമായ ചികിത്സ ഇല്ല എന്നതായിരുന്നു വലിയ വെല്ലുവിളി ഉയർത്തിയത് . അത്രയൊന്നും പരിചിതമല്ലാത്ത ഒരു വൈറസിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തിൽ ശാസ്ത്രലോകത്തിന് കൃത്യമായ ഒരു ഉത്തരം ആദ്യഘട്ടത്തിൽ ഇല്ലാതെപോയി.ലക്ഷണങ്ങൾ അനുസരിച്ച് ചികിത്സ നൽകുക രോഗിയെ രോഗമില്ലാത്തവരിൽനിന്നും കൃത്യമായി അകലം പാലിച്ചുകൊണ്ട് മാറ്റിനിർത്തുക തുടങ്ങിയ രീതികൾ വളരെ പെട്ടെന്ന് വിജയം കണ്ടു.
ഇന്നിപ്പോൾ ലോകത്തിൻറെ പ്രതീക്ഷ മുഴുവൻ ലോകത്തിൻറെ പലഭാഗങ്ങളിലായി രൂപപ്പെട്ടുകൊണ്ടിരിക്കുന്ന വാക്സിനുകളിൽ തന്നെയാണ്.
ലോക വികസിതരാജ്യങ്ങളിൽ വളരെ പെട്ടെന്നും വികസ്വര രാജ്യങ്ങളിലും അവികസിത രാജ്യങ്ങളിലും മെല്ലെമെല്ലെ ഇഴഞ്ഞു o വാക്സിൻ പ്രതിരോധ പ്രവർത്തനങ്ങൾ നടന്നുവരികയാണ്.
ഒരു പ്രദേശത്ത് 60% ആളുകൾ എങ്കിലും ഒന്നും വാക്സിൻ എടുക്കുന്ന തോടുകൂടി സ്വാഭാവികമായ പ്രതിരോധം ആ പ്രദേശത്തിന് മൊത്തം കൈവരുന്നു എന്ന ശാസ്ത്ര നിരീക്ഷണത്തിൽ പ്രതീക്ഷ അർപ്പിക്കുകയാണ് ലോകം മുഴുവൻ .
നിർമ്മാണ സമയത്തെ കരാറുമായി ബന്ധപ്പെട്ട് വിദേശരാജ്യങ്ങളിലേക്ക് നമ്മൾ നിരന്തരം വാക്സിനുകൾ കയറ്റി അയക്കുന്നുണ്ട്. എങ്കിലും തദ്ദേശീയമായ ആവശ്യങ്ങൾക്ക് അനുസൃതമായ രീതിയിൽ ഉൽപ്പാദനം ഇനിയും കൈവരിക്കാൻ സാധിച്ചിട്ടില്ല എന്ന പ്രതിസന്ധി ഭാരതത്തെ പോലുള്ള രാജ്യങ്ങളെ അലട്ടുന്നുണ്ട്.
അതിനൊപ്പം ആണ് വാക്സിൻ വിരുദ്ധവികാരം പല തരത്തിൽ മനുഷ്യരിലേക്ക് എത്തിക്കാൻ ചില പ്രത്യേക വിഭാഗം ആളുകൾ ശ്രമിക്കുന്നത്.
എന്തൊക്കെയാണ് പ്രധാന പ്രശ്നങ്ങൾ ?
വാക്സിൻ പാർശ്വഫലങ്ങളുമായി ബന്ധപ്പെട്ടാണ് പലതരം സംശയങ്ങൾ ആദ്യഘട്ടത്തിൽതന്നെ ഉയർന്നുവന്നത്.മതിയായ പരിശോധനകൾക്കുള്ള സാവകാശം ലഭിക്കാത്തതുകൊണ്ട് വളരെ പെട്ടെന്ന് തട്ടിക്കൂട്ടി ഉണ്ടാക്കിയ വാക്സിൻ സ്വാഭാവികമായും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കും എന്നതായിരുന്നു സംശയം.
ശരിയായ വാർത്തകൾക്കൊപ്പം ഊഹാപോഹങ്ങളും തികച്ചും വ്യാജമായ വാർത്തകളും ഒക്കെ പ്രചരിപ്പിക്കപ്പെട്ടു .നൂറു വയസ്സു പിന്നിട്ട പ്രസിദ്ധ കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി യുടെ മരണം പോലും വാക്സിനുമായി ബന്ധപ്പെടുത്തി ആളുകൾ പ്രചരിപ്പിക്കാൻ തുടങ്ങി.വലിയൊരു പറ്റം സാധാരണക്കാരെ പ്രതിരോധ ചികിത്സ യിൽ നിന്ന് പിന്നാക്കം വലിക്കുന്നതിന് ഇത് കാരണമായി.ഡോക്ടർമാർ ആരോഗ്യപ്രവർത്തകർ ജനപ്രതിനിധികൾ അധ്യാപകർ തുടങ്ങിയ വലിയൊരു പറ്റം ആളുകൾ പ്രതിരോധ ചികിത്സയിലേക്ക് ക്ക് പ്രവേശിച്ചു ഇത് അത്ര പ്രയാസമുള്ള ഒന്നല്ല എന്ന് സമൂഹത്തെ ബോധ്യപ്പെടുത്താൻ ശക്തമായി ശ്രമിച്ചുകൊണ്ടിരുന്നു.കേരളത്തിൽ ഒരിടത്തും ഈ വാക്സിൻ ഗുരുതരമായ പാർശ്വഫലങ്ങൾ സൃഷ്ടിച്ചിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.ബഹു ഭൂരിപക്ഷം ആളുകൾക്കും ഇഞ്ചക്ഷൻ സമയത്തുണ്ടാകുന്ന വേദന ഒഴികെ മറ്റൊരു പാർശ്വഫലം ഉണ്ടായില്ല.അപൂർവ്വം ചിലരിൽ രണ്ടു മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ചെറിയ പനി അനുഭവപ്പെട്ടു.വളരെ അപൂർവമായി ക്ഷീണവും തലകറക്കവും അനുഭവപ്പെട്ട വരും ഉണ്ട് .എന്നാൽ എന്നാൽ കോവിഡ രോഗം വന്ന് ഉണ്ടാകുന്ന പാർശ്വ ഫലങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇതൊക്കെ വെറും നിസ്സാരം എന്ന് ഉറപ്പിച്ചു പറയാം.
മതപരമായ വിശ്വാസങ്ങൾ ഉപയോഗിച്ചുകൊണ്ടാണ് ചിലർ വാക്സിെനെതിരെ പ്രചാരണ പ്രവർത്തനങ്ങൾ നടത്തിയത്.ഡിഫ്തീരിയ കാലഘട്ടത്തിലുണ്ടായ ദാരുണമായ മരണങ്ങൾ നമ്മെ പലതും പഠിപ്പിക്കേണ്ടതുണ്ട്.പ്രതിരോധ ചികിത്സയിലൂടെ പൂർണമായും ഒഴിവാക്കാമായിരുന്ന ഒരു രോഗം പിടിപെട്ടു ശ്വസിക്കാൻ പോലും പ്രയാസപ്പെട്ടുകൊണ്ട് കുട്ടികൾ മരിക്കുന്ന സംഭവം നമ്മുടെ അലംഭാവവും ശാസ്ത്ര വിരുദ്ധതയും വെളിപ്പെടുത്തുന്നു.
Comments
Post a Comment