പോസ്റ്റർ തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ .
പ്രിയമുള്ളവരേ
നിത്യ ജീവിതത്തിൽ പല ആവശ്യങ്ങൾക്കും വേണ്ടി നമുക്ക് പലതരം പോസ്റ്ററുകൾ നിർമ്മിക്കേണ്ട ആവശ്യകത ഉണ്ടാവാറുണ്ട്.എങ്ങനെയാണ് ഏറ്റവും മികച്ച രീതിയിൽ ഒരു പോസ്റ്റർ തയ്യാറാക്കുക എന്നതാണ് ഇവിടെ ചർച്ച ചെയ്യുന്നത്.
അതിനുമുമ്പ് ഒരു പോസ്റ്റർ എന്തിനാണ് എന്നത് നമുക്ക് ഒന്നുകൂടി ഉറപ്പിക്കണം.
നോട്ടീസ്, കത്ത് എന്നിവയിൽ നിന്ന് വ്യത്യസ്തമായി ഒറ്റനോട്ടത്തിൽതന്നെ ഒരു കാര്യം അറിയിക്കുന്നതിനുള്ള ഒരു സംവിധാനമാണ് പോസ്റ്റർ ..അതുകൊണ്ടുതന്നെ പെട്ടെന്ന് ഒരാളുടെ ശ്രദ്ധ ആകർഷിക്കുന്ന തരത്തിൽ ആയിരിക്കണം പോസ്റ്റർ തയ്യാറാക്കേണ്ടത് എന്നത് അത്യാവശ്യമാണ്.
എങ്ങനെയാണ് ഒരു പോസ്റ്റർ ആകർഷകമാക്കുന്നത് ?
പോസ്റ്ററിലൂടെ പറയാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ ഒറ്റയടിക്ക് മനസ്സിലാക്കുന്നതിനു സഹായിക്കുന്ന ചിത്രങ്ങൾ, പല വലിപ്പത്തിലുള്ള അക്ഷരങ്ങൾ, നിറങ്ങൾ, ആകർഷമായ ലേഔട്ട് എന്നിവ പോസ്റ്ററിന്റെ കാര്യത്തിൽ വളരെ പ്രധാനമാണ്. അറിയിക്കാൻ ഉദ്ദേശിക്കുന്ന എല്ലാ കാര്യങ്ങളും വളരെ വിശദമായി എഴുതുന്ന രീതി പോസ്റ്ററിന്റെ സൗന്ദര്യം ഇല്ലാതാക്കും.
അതായത് ഏറ്റവും അത്യാവശ്യമായ കാര്യങ്ങൾ ഏറ്റവും ചുരുക്കി പറയുന്ന രീതി ആയിരിക്കണം പോസ്റ്ററിൽ ഉണ്ടാകേണ്ടത്. പോസ്റ്ററിൽ നിറയെ കാര്യങ്ങൾ ഉണ്ടാകരുത്. ഇടയിൽ ധാരാളം ഒഴിവുള്ള സ്ഥലങ്ങൾ ഉണ്ടാവുന്നത് പോസ്റ്റിന്റെ ഭംഗി വർദ്ധിപ്പിക്കും.
പോസ്റ്ററിൽ ഉപയോഗിക്കുന്ന ചിത്രം വളരെ പ്രധാനമാണ് .
പല ചിത്രങ്ങളും കാര്യമായ എഴുത്തുകൾ ഇല്ലാതെതന്നെ ആശയം വ്യക്തമാക്കുന്നവയാണ്. ഉദാഹരണമായി മരം മുറിക്കരുത് ,വെള്ളം പാഴാക്കരുത് ,ചപ്പുചവറുകൾ വലിച്ചെറിയരുത് തുടങ്ങിയവ ചില ചിത്രങ്ങൾ പോസ്റ്റ് ചെയ്യുന്നതിലൂടെ തന്നെവ്യക്തമാക്കാൻ കഴിയും.
പോസ്റ്റർ ഉള്ള അക്ഷരങ്ങളുടെ ക്രമീകരണവും വളരെ പ്രധാനമാണ്.
ഏറ്റവും പ്രധാനപ്പെട്ട കാര്യം വലിയ അക്ഷരങ്ങൾ ഉപയോഗിച്ച് , പെട്ടെന്ന് ശ്രദ്ധിക്കപ്പെടുന്ന ഫോണ്ടുകൾ ഉപയോഗിച്ച് ,നിറങ്ങൾ ഉപയോഗിച്ച് ഒക്കെ വേണം എഴുതാൻ.
ഓരോ കാര്യവും അവതരിപ്പിക്കാൻ വേറെ നിറങ്ങൾ ഉപയോഗിക്കുന്നതാവും നല്ലത്. ഓരോ കാര്യവും അവതരിപ്പിക്കാൻ വേറെ നിറങ്ങൾ ഉപയോഗിക്കുന്നതാവും നല്ലത്
എല്ലാ കാര്യങ്ങളും ഒരേ വലിപ്പത്തിലുള്ള അക്ഷരങ്ങൾ ഉപയോഗിച്ച് എഴുതുന്ന പോസ്റ്ററിനു സൗന്ദര്യം കുറയും.
അതായത് വിവിധ കാര്യങ്ങൾ അവതരിപ്പിക്കാൻ പല വലിപ്പം പല നിറങ്ങൾ എന്നിവ ഉപയോഗിക്കുന്നതാണ് നല്ലത്.

Comments
Post a Comment