ആ തലച്ചോർ നിങ്ങൾ എന്തു ചെയ്തു?
വരിഞ്ഞു മുറുക്കിക്കൊല്ലാൻ വരുന്നവരെ ചെറുത്തു തോൽപ്പിക്കാൻ ആളും ആയുധവും ഇല്ലെന്ന് ഉറപ്പുണ്ടാകുേ മ്പോഴും ഒന്ന് കല്ലെടുത്ത് ഒരേറുെ കൊ ടു ക്കാനെങ്കിലുമുള്ള ചങ്കൂറ്റം ഉണ്ടാവുക എന്നത് അത്ര നിസ്സാരമല്ല.
നാം എങ്ങനെ ഒരുങ്ങണമെന്ന് , എങ്ങനെ ഒതുങ്ങണമെന്ന് എങ്ങനെ ഒടുങ്ങണമെന്ന് തീരുമാനിക്കാൻ നമുക്കുള്ള അവകാശം പോലുംആരൊക്കെയോ ബോധപൂർവം ബലമായി എടുത്തുകളയുന്ന ഈ കെട്ട കാലത്ത് ആ ചങ്കൂറ്റം നമുക്കും കൂടെ നിൽക്കുന്നവർക്കും ഉണ്ടാക്കിയെടുക്കാൻ നമുക്ക് ബോധപൂർവം തന്നെ ശ്രമിക്കേണ്ടിയിരിക്കുന്നു.
ഒരുങ്ങൽ എന്നത് നമ്മുടെ സ്വകാര്യതയായിരുന്നു. അലമാരയിൽ നിന്ന് ഏത് ഷർട്ട് എടുത്ത് ധരിക്കണെമെന്ന്, മുണ്ട് ഏത് കരയിൽ ഉള്ളതാവണമെന്ന് , സാരി കോട്ടൺ വേണോ പട്ട് വേണോ എന്ന് , മുടി ചീകണോ വേണ്ടയോ എന്ന് . വർഷങ്ങൾ കൊണ്ട് തിരുത്തിത്തിരുത്തി സമൂഹം സ്വയം രൂപപ്പെടുത്തിയ ചട്ടക്കൂടുകളിലെ നിർവചനപ്രകാരുള്ള മാന്യ വസ്ത്രം. മാന്യേ വേഷം അതായിരുന്നു പതിവ്. ചട്ടങ്ങളും മാമൂലുകളും ചെറിയേ തരത്തിൽ ലംഘിക്കുന്നവരെ ദേശ ശത്രുക്കളായി ചാപ്പ കുത്തി ഒറ്റപ്പെടുത്തുന്ന പതിവ് ഉണ്ടായിരുന്നില്ല. ഇപ്പോൾ നമ്മുടെ നെഞ്ചിലേക്ക് മാമൂലുകൾ വലിച്ചെറിയെ പെടുന്നുണ്ടോ? സപ്താഹങ്ങൾ വചനപ്രഘോഷണങ്ങൾ മത പ്രഭാഷണ പരമ്പരകൾ നാടു മുഴുവൻ മാമൂൽ വിതരണ ചുമതലകൾ ഏെറെറടുക്കുമ്പോൾ മതത്തിനും ജാതിക്കും സമുദായത്തിനും ചേർന്ന കാഴ്ചകൾ നിർവചിക്കപ്പെടുകയാണ്. നഴ്സറിയിൽ എത്തുന്ന കുഞ്ഞുങ്ങൾ പോലും മതചിഹ്നങ്ങൾ തെരഞ്ഞ് സൗഹൃദ സംഘങ്ങൾ ഉണ്ടാക്കുന്ന ഭീതിദമായ അവസ്ഥ നമ്മൾ കാണുന്നുണ്ടോ? വഴിവക്കിൽ വീണ്ടുകിടക്കുന്നവനെ ചരടും നെറ്റിത്തഴമ്പും കൊന്തയും േനാക്കി എടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്ന യുവതലമുറയെയാണോ നാം സ്വപ്നം കണ്ടത്?

Comments
Post a Comment