കരുതൽ വേണ്ട കാലം.

വൈകുന്നേരം വീടിന്റെ മുറ്റത്ത് കയറി വന്ന് ഇത് എന്റെ വീടാണ് എന്ന് ഒരാൾ ഉറക്കെയുറക്കെ പറഞ്ഞു കൊണ്ടിരിക്കുന്നുവെങ്കിൽ അയാൾക്ക് കാര്യമായ എന്തോ പ്രശ്നം ഉണ്ട് എന്ന് നമുക്ക് മ്പോധ്യമാവുന്നു. ഒന്നുകിൽ അയാളു്ടെ മാനസിക നില ശരിയല്ല, അല്ലെങ്കിൽ അത് അയാളുടെ വീടല്ല എന്ന് ആരൊക്കെയോ അയാളോട് പറഞ്ഞു കൊണ്ടിരിക്കുന്നു. സ്വന്തം വീട്ടിൽ അതിഥിയോ അഗതിയോ ആയി വന്നു കയറേണ്ടിവരുന്ന അവസ്ഥ എത്രമാത്രം ഭീകരമായിരിക്കും എന്ന് നമുക്ക് ഊഹിക്കാവുന്നേതേയുള്ളൂ. നമ്മുെടെ രാജ്യം എത്ര വേഗമാണ് അഭയാർത്ഥികളുടെ കൂട്ടങ്ങൾ കൊണ്ട് നിറയുന്നത്? ആർക്കെക്കെയോ വേണ്ടിയുള്ള വികസനത്തിനു വേണ്ടി കുടിയിറക്കപെടു വർ മുതൽ പൗരത്വപ്പട്ടികയിൽ ഇടമില്ലാതെ വകഞ്ഞു മാറ്റപ്പെടുന്നവർ വരെ ആ നീളൻ ക്യൂ വിൽ കാത്തുനിൽകുന്നുണ്ട്. ഹോളോകോസ്റ്റിനു കൊണ്ടു പോകുന്ന വണ്ടിയിൽ സൈഡ് സീറ്റിനു മത്സരിക്കുന്നവരെ പോലെ കഥയറിയാതെ കലമ്പുന്ന നമ്മൾക്ക് എന്നാണ് രാവും പകലും തിരിച്ചറിവുണ്ടാവുക?

Comments

Popular Posts