അക്ഷാംശവും രേഖാംശവും

 ഒരു പ്രത്യേക സ്ഥലത്തിൻറെ സ്ഥാനം അവിടുത്തെ സമയം എന്നിവയെക്കുറിച്ച് ധാരണ ലഭിക്കുന്നതിനുവേണ്ടി ഭൂപടത്തിലും ഗ്ലോബിലും അടയാളപ്പെടുത്തിയിരിക്കുന്ന സാങ്കൽപ്പിക രേഖകൾ ആണ് അക്ഷാംശ രേഖകളും രേഖാംശ രേഖകളും .

രണ്ട് ധ്രുവങ്ങളുടെ യും ഇടയിൽ സമാന്തരമായി വരച്ചിരിക്കുന്ന രേഖകളാണ് അക്ഷാംശരേഖകൾ .യഥാർത്ഥത്തിൽ ഇതിൽ ഉത്തരധ്രുവം ദക്ഷിണധ്രുവം എന്നിവ ഒഴികെയുള്ള മറ്റ് രേഖകളൊക്കെ വ്യത്യസ്ത വലിപ്പമുള്ളവയാണ്.രണ്ട് ധ്രുവങ്ങളും ഓരോ ബിന്ദുക്കൾ മാത്രമാണ് താനും.ഏറ്റവും വലിയ അക്ഷാംശ രേഖയാണ് ഭൂമധ്യരേഖ ഇത് പൂജ്യം ഡിഗ്രി ആണ് .രണ്ട് ദൈവങ്ങളും 90 ഡിഗ്രി ആയി കണക്കാക്കപ്പെടുന്നു.ഭൂമിയുടെ ഉപരിതലത്തിലെ രണ്ടു സ്ഥലങ്ങൾ തമ്മിൽ ഭൂമിയുടെ കേന്ദ്രം തീർക്കുന്ന കോണിയ അളവാണ് യഥാർത്ഥത്തിൽ അക്ഷാംശം എന്ന് പറയാം.


പൂജ്യം ഡിഗ്രി മുതൽ 90 ഡിഗ്രി വരെ പല പല അക്ഷാംശങ്ങൾ ആയി ധ്രുവംവരെ വിവിധ രേഖകൾ വരച്ചിരിക്കുന്നു.ഭൂമധ്യരേഖ ഭൂമിയെ ഉത്തരാർദ്ധഗോളം എന്നും ദക്ഷിണാർദ്ധഗോളം എന്നും രണ്ടായി മുറിക്കുന്നു.നമ്മുടെ ഇന്ത്യ ഉത്തരാർദ്ധ ഗോളത്തിലാണ് സ്ഥിതി ചെയ്യുന്നത്.

Comments

Popular Posts