വൈലോപ്പിള്ളിയുടെ ചങ്ങാലിപ്രാവ്


ചെറിയ ഒരു കഥയിലൂടെ വലിയൊരു കാര്യം കുട്ടികളിലേക്ക് പകര്‍ന്നുകൊടുക്കുന്ന കുഞ്ഞിക്കവിതയാണ് ചങ്ങാലിപ്രാവ്.ഉപ്പിട്ടു വറുക്കാന്‍ വേണ്ടി കുറച്ചു പയര്‍ കുഞ്ഞിനെ ഏല്‍പിച്ച് എങ്ങോ പോയി മടങ്ങിവന്ന അമ്മപ്രാവ് പയര്‍ നാഴിയുണ്ടായത് പകുതിയായത് കണ്ട് അവളോട് കയര്‍ക്കുന്നു.താനൊന്നും ചെയ്തില്ലെന്നും വറുത്തു കഴിഞ്ഞപ്പോള്‍ ഇത്രയേ കണ്ടുള്ൂ എന്നും മകള്‍ ആണയിട്ടെങ്കിലും അമ്മപ്രാവിനെ അതൊന്നും തൃപ്തയാക്കുന്നില്ല.ദേഷ്യത്തോടെ അവള്‍ മകളെ കൊത്തുന്നു.അതില്‍ കുഞ്ഞിപ്രാവ് മരിച്ചുപോകുന്നു.അല്‍പം പയറെടുത്ത് അമ്മ സ്വയം വറുത്തു നോക്കുകയും അപ്പോഴും പയര്‍ മണികള്‍ ഉരിയായി കുറയുന്നത് കണ്ട് തന്റെ തെറ്റ് തിരിച്ചറിഞ്ഞ് അവള്‍ തലതല്ലിക്കരയുന്നു.

ചെറുപുള്ളിച്ചിറകുള്ള ചങ്ങാലിപ്രാവേ നീ
തല തല്ലിക്കരയുന്നതെന്തിനെന്നോ – നിന്റെ
തല തല്ലിക്കരയുന്നതെന്തിനെന്നോ?

പറയുന്നു ചങ്ങാലി – ഞാനിന്നു നാഴി-
പ്പയറെന്‍ മകള്ക്കു കൊടുത്തു പോയി – ഉപ്പിട്ടു
തിരികേ വരുമ്പോള്‍ വറുത്തു വെയ്ക്കാന്‍…‍ 

തിരികേ വരും നേരമെന്തു ചൊല്ലേണ്ടൂ?
ഉരിയപ്പയറുണ്ടുണ്ടു ചട്ടിയില്‍- ഒട്ടാകെ
ഉരിയപ്പയറേ ഞാന്‍ കണ്ടതുള്ളൂ.

പയറെന്തു ചെയ്തു നീ അറുകള്ളിപ്പെണ്ണേ?
പകുതിയുമില്ലല്ലോ നീ കൊറിച്ചോ – നിന്റെ
പല കൂട്ടുകാര്‍ക്കും നീ സല്‍ക്കരിച്ചോ?”

പറയുന്നീലവളൊന്നും – “വറവു തീര്‍ന്നപ്പോള്‍
പയറിത്ര മാത്രമേ കണ്ടതുള്ളൂ – കള്ളം
പറയുന്നതല്ല ഞാന്‍ തെല്ലുമമ്മേ…”

പൊളിയാണിതെല്ലാം – ഞാന്‍ പൊട്ടിയെന്നോര്‍ത്തോ ?”
കലി കൊണ്ടു കൊത്തി ഞാന്‍ നെഞ്ചിന്‍ നീളെ – എന്റെ
കലി കൊണ്ടു കൊന്നു ഞാന്‍ പൊന്നുമോളെ!”

"
ഉരിമണിപ്പയറിനു കുഞ്ഞിനെക്കൊന്നേൻ,
ഉലകത്തിലെന്തിനു ഞാനിരിപ്പൂ, മേലി-
ലുലകത്തിലെന്തിനു ഞാനിരിപ്പൂ."

 

ഈകവിത നമ്മോട് പറയുന്നത് എന്താണ് ?

ഒന്ന് ഒരു കാര്യത്തിലും പെട്ടെന്ന് അവസാന തീരുമാനത്തില്‍ എത്തരുത് .

കണ്ണുകള്‍ പലപ്പോഴും നമ്മെ ചതിച്ചു എന്ന് വരാം.ബുദ്ധികൊണ്ട് കാണുക.ആഴുകളെക്കുറിച്ചും സംഭവങ്ങെപ്പറ്റിയുമൊക്കെ അഭിപ്രായങ്ങള്‍ ഉറപ്പിക്കുമ്പോള്‍ നമുക്ക് ഈ കവിത പാഠമാകട്ടെ.

Comments

Popular Posts